തൃശ്ശിവപേരൂരിന്റെ സ്പെഷ്യൽ വിഭവം

kappamuthira

 ചേരുവകൾ

    മുതിര 
    വെള്ളം 
    ഉപ്പ്
    മഞ്ഞൾപ്പൊടി
    കപ്പ
    വെളുത്തുള്ളി
    സവാള
    വറ്റൽമുളക്
    കറിവേപ്പില
    തേങ്ങ 

തയ്യാറാക്കുന്ന വിധം

    അര കപ്പ് മുതിര കഴുകി വൃത്തിയാക്കി കുറച്ച് വെള്ളവും കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കാം.
    ഇതിലേയ്ക്ക് ചെറിയ കഷ്ണങ്ങളാക്കിയ കപ്പ ചേർത്ത് വേവിക്കാം.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചത് ചേർത്തിളക്കാം.
    ഇടത്തരം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞതും, വറ്റൽമുളക് ചതച്ചതും ചേർത്തിളക്കുക. കുറച്ച് കറിവേപ്പില, കാൽ കപ്പ് തേങ്ങ ചിരകിയതും ചേർത്ത് വേവിക്കാം.
    വെന്തുവരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന കപ്പയും മുതിരയും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. 

Tags