മഴക്കാലത്ത് കഴിക്കാൻ ഇതിലും മികച്ചൊരു വിഭവം വേറെയുണ്ടോ? ചൂടൻ കപ്പ ബിരിയാണി റെസിപ്പി

KappaBiryani


ആവശ്യമായ സാധനങ്ങൾ
കപ്പ വേവിക്കാൻ
കപ്പ – 1 കിലോ (തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്)
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഇറച്ചി മസാലയ്ക്ക് (ബീഫ്/ചിക്കൻ ഉപയോഗിക്കാം)
ഇറച്ചി – 500 ഗ്രാം
സവാള – 3 എണ്ണം (നീളത്തിൽ അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
തേങ്ങാ അരപ്പിന്
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 1 ടീസ്പൂൺ
ചെറിയ ഉള്ളി – 5 എണ്ണം
തയ്യാറാക്കുന്ന വിധം
കപ്പ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വേവിച്ച് വെള്ളം ഊറ്റി മാറ്റിവയ്ക്കുക.
കുക്കറിൽ ഇറച്ചി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, അല്പം വെള്ളം ചേർത്ത് വേവിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ വഴറ്റുക.
മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
വേവിച്ച ഇറച്ചി ചേർത്ത് മസാല നന്നായി പിടിക്കുന്നതുവരെ ഇളക്കുക.
തേങ്ങ, ജീരകം, ചെറിയ ഉള്ളി എന്നിവ അരച്ച് ചേർത്ത് കുറച്ച് നേരം വേവിക്കുക.
അവസാനം വേവിച്ച കപ്പ ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കുക.
കുറച്ച് വെളിച്ചെണ്ണ മുകളിൽ ഒഴിച്ച് 5 മിനിറ്റ് അടച്ചുവയ്ക്കുക.

Tags