ഇനി ഇങ്ങനെ മീൻ വറുക്കാം
Nov 26, 2025, 19:35 IST
വ്യത്യസ്തമായി കാന്താരി അരച്ചുചേർത്ത് മീൻ പൊരിക്കാം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ഏതു മീൻ വേണമെങ്കിലും എടുക്കാം. മീനിന്റെ അളവിന് അനുസരിച്ച് മസാല തയാറാക്കണം.
ആവശ്യത്തിനുള്ള ഇഞ്ചിയും വെളുത്തുള്ളിയും ഒരുപിടി കാന്താരിയും ഇത്തിരി കല്ലുപ്പും കറിവേപ്പിലയും മല്ലിയിലയും നാരങ്ങാനീരും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. അരപ്പിലേക്ക് ഇത്തിരി വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കണം.
tRootC1469263">മീനിന് പുറത്ത് ആദ്യം ഇത്തിരി നാരങ്ങാനീര് തേച്ചതിന് ശേഷം ഇൗ മസാലകൂട്ട് പുരട്ടാം. പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മീൻ പൊരിച്ചെടുക്കാം. നന്നായി മൊരിഞ്ഞ് കിട്ടും. അടിപൊളി രുചിയിൽ മീൻപൊരിച്ചത് റെഡി.
.jpg)


