കണ്ണൂരിലെ ബീച്ചുകളിൽ കിട്ടുന്ന ‘ലൊട്ട കച്ച്’ കഴിച്ചിട്ടുണ്ടോ?
കണ്ണൂരുകാരുടെ സ്വന്തം സ്നാക്ക് ആണ് ‘ലൊട്ട കച്ച്’. പുളിയും മധുരവും എരിവും ചേർന്ന ‘ലൊട്ട കച്ച്’ ഏവരുടെയും പ്രീയപ്പെട്ട ഒന്നാണ്. ഇനി ഈ ‘ലൊട്ട കച്ച്’ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം.
‘ലൊട്ട’ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
- മൈദ – 2 കപ്പ്
- യീസ്റ്റ് – 3/4 ടീസ്പൂൺ
- മുളക് പൊടി – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- വെളിച്ചെണ്ണ / ഓയിൽ – വറുത്ത് കോരാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
മൈദയും യീസ്റ്റും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. അധികം കട്ടിയാകാതെ വേണം കുഴച്ചെടുക്കാൻ. ശേഷം കുഴച്ചെടുത്ത മാവ് 2 മണിക്കൂറെങ്കിലും മാറ്റിവയ്ക്കുക. രണ്ടു മണിക്കൂറിന് ശേഷം ഈ മാവ് നാല് ഉരുളകളാക്കി മാറ്റുക. ഇനി ഓരോ ഉരുളയും അൽപ്പം മൈദ വിതറി പരത്തി എടുക്കുക.
tRootC1469263">കുറച്ച് കനത്തിൽ വേണം പരത്തിയെടുക്കാൻ. ഇനി പരത്തിയെടുത്ത മാവ് ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം എണ്ണയിലിട്ട് വറുത്ത് കോരാം. ചെറിയ തീയിൽ വേണം ഇത് വറുത്തെടുക്കാൻ. ഇനി വറുത്തെടുത്ത ലൊട്ടയിലേക്ക് മുളക് പൊടിയും ഉപ്പും വിതറി മിക്സ് ചെയ്തെടുക്കാം.
‘കച്ച്’ തയ്യാറാക്കാൻ ആവശ്യമായവ
- പുളി – ഒരു നാരങ്ങാ വലിപ്പത്തിൽ
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 6 അല്ലി ( ചെറുതായി അരിഞ്ഞത്)
- കറിവേപ്പില, മല്ലിയില – ആവശ്യത്തിന് ( ചെറുതായി അരിഞ്ഞത്)
- പച്ചമുളക് – 2 ( ചെറുതായി അരിഞ്ഞത്)
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- തക്കാളി -1
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് പുളി അതിൽ കുതിർത്ത് വയ്ക്കുക. അല്പസമയത്തിന് ശേഷം പുളി നന്നായി പിഴിഞ്ഞ് വെള്ളം അരിച്ചെടുക്കുക. അതേസമയം തക്കാളി തോല് കളഞ്ഞ് കഷ്ണങ്ങളില്ലാതെ നന്നായി ഉടച്ചെടുക്കുക.
ഇനി അരിച്ചെടുത്ത പുളിവെള്ളത്തിലേക്ക് മുളക് പൊടി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില, പച്ചമുളക്, പഞ്ചസാര, ഉപ്പ്, ഉടച്ചുവച്ച തക്കാളി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ലൊട്ടയും കച്ചയും മിക്സ് ചെയ്ത് വേണം കഴിക്കാൻ. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും തയ്യാറാക്കി കഴിക്കുമെന്നത് തീർച്ചയാണ്.
The post കണ്ണൂരിലെ ബീച്ചുകളിൽ കിട്ടുന്ന ‘ലൊട്ട കച്ച്’ കഴിച്ചിട്ടുണ്ടോ? first appeared on Keralaonlinenews..jpg)


