കണ്ണൂർ സ്പെഷ്യൽ സീറപ്പം കഴിച്ചിട്ടുണ്ടോ?
ചേരുവകൾ
പച്ചരി- 2 കപ്പ്
ഉഴുന്ന് പരിപ്പ്- 2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- 3/4 കപ്പ്
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
പഞ്ചസാര- 1 1/2 കപ്പ്
വെള്ളം- 1 കപ്പ്
ഏലയ്ക്ക- 1 കപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് പച്ചരിയിലേക്ക് ഒരു കപ്പ് ഉഴുന്ന് പരിപ്പ് ചേർത്ത് നന്നായി കഴുകിയെടുക്കുക.
അത് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
ശേഷം വെള്ളം ആവശ്യാനുസരണം ചേർത്ത് അധികം കട്ടി കുറയാതെ മാവ് അരച്ചെടുക്കുക.
അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ഒന്നര കപ്പ് പഞ്ചസാരയിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക.
ഇതിലേയ്ക്ക് ഒരു ഏലയ്ക്ക ചേർത്ത് തിളപ്പിച്ച് മാറ്റി വയ്ക്കുക.
അടി കട്ടിയുള്ള മറ്റൊരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ചേർത്ത് തിളപ്പിക്കുക.
ഒരു ചിരട്ടയിൽ അൽപ്പം വലിപ്പമുള്ള ദ്വാരമിട്ട് തയ്യാറാക്കിയ മാവ് അതിലെടുത്ത് ജിലേബിയുടെ ആകൃതിയിൽ എണ്ണയിലേയ്ക്കു ചേർത്ത് വറുത്തെടുക്കുക.
വറുത്തെടുത്ത ജിലേബി പഞ്ചസാര സിറപ്പിലേക്ക് ചേർക്കുക. ശേഷം കഴിച്ചു നോക്കൂ.
.jpg)


