മലബാർ രുചിക്കൂട്ടിൽ കല്ലുമ്മക്കായ

kallummakkaya
kallummakkaya

ചേരുവകൾ

    കല്ലുമ്മക്കായ- 10
    ചോറ്- 2 കപ്പ്
    ചുവന്നുള്ളി- 15
    പച്ചമുളക്- 2
    ജീരകം- 1 ടേബിൾസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    തേങ്ങ- 1/2 കപ്പ്
    മുളുകുപൊടി- 3 ടേബിൾസ്പൂൺ
    മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
    എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    വേവിച്ച അരി രണ്ട് കപ്പ്, മൂന്ന് നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
    അതിലേക്ക് പതിനഞ്ച് ചുവന്നുള്ളി, ഒരു ടേബിൾസ്പൺ ജീരകം, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് അരച്ചെടുക്കാം.
    ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും ചേർത്തിളക്കി യോജിപ്പിക്കാം.
    കഴുകി വൃത്തിയാക്കി പകുതി തുറന്ന കല്ലുമ്മക്കായയുടെ ഉള്ളിലേയ്ക്ക് അരച്ചെടുത്ത മാവ് വയ്ക്കാം.
    ഇത് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
    തണുത്തതിനു ശേഷം കല്ലുമ്മക്കായ തുറന്ന് തോട് മാറ്റിയെടുക്കാം.
    ഒരു ബൗളിൽ മൂന്ന് ടേബിൾസ്പൂൺ മുളുകപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഉപ്പും ചേർക്കാം.
    ആവശ്യത്തിന് എണ്ണ ഒഴിച്ച് അത് കലക്കാം.
    തോട് മാറ്റിയ വേവിച്ച കല്ലുമ്മക്കായ അതിലേയ്ക്കു ചേർത്ത് മസാല നന്നായി പുരട്ടാം.
    ഇത് മറ്റൊരു പാനിൽ എണ്ണ ചൂടാക്കിയതിലേയ്ക്കു ചേർത്ത് നന്നായി വറുത്തെടുക്കാം. ചൂടോടെ കഴിച്ചു നോക്കൂ. 

Read More

Tags