പഴയകാലത്തെ ആ നാടൻ രുചിയിൽ കൽത്തപ്പം

Kalathappam

ചേരുവകൾ

    പച്ചരി – 1 കപ്പ്

    ചോറ് – ½ കപ്പ്

    തേങ്ങ ചിരവിയത് – ½ കപ്പ്

    ശർക്കര – ¾ കപ്പ്

    ഏലക്കാപ്പൊടി – ½ ടീസ്പൂൺ

    ജീരകം – ¼ ടീസ്പൂൺ

    ഉപ്പ് – ഒരു നുള്ള്

    വെള്ളം – ആവശ്യത്തിന്

    ചെറിയ ഉള്ളി – 5–6 എണ്ണം

    തേങ്ങാക്കൊത്ത് – ¼ കപ്പ്

    എണ്ണ അല്ലെങ്കിൽ നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    പച്ചരി 4–5 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.

    ശർക്കര അല്പം വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക.

    കുതിർത്ത അരി, ചോറ്, തേങ്ങ, ശർക്കരപ്പാനി എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരയ്ക്കുക. ദോശമാവിനേക്കാൾ അല്പം കട്ടിയുള്ള മാവായിരിക്കണം.

    ഇതിലേക്ക് ഏലക്കാപ്പൊടി, ജീരകം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

    ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും ചെറുതായി അരിഞ്ഞ് നെയ്യിലോ എണ്ണയിലോ വഴറ്റിയെടുക്കുക.

    കട്ടിയുള്ള ചട്ടിയിൽ അല്പം എണ്ണ പുരട്ടി മാവ് ഒഴിക്കുക. മുകളിൽ വഴറ്റിയ ഉള്ളിയും തേങ്ങാക്കൊത്തും വിതറുക.

    അടച്ചുവെച്ച് വളരെ ചെറിയ തീയിൽ 20–30 മിനിറ്റ് വേവിക്കുക.

    നടുവിൽ ഒരു ടൂത്ത്പിക്ക് കുത്തിനോക്കുക. മാവ് ഒട്ടിപ്പിടിക്കുന്നില്ലെങ്കിൽ കൽത്തപ്പം തയ്യാറായി.

Tags