ഇനി ഈ പലഹാരം നിങ്ങളും വീട്ടിൽ ഉണ്ടാക്കാം

google news
kalathappam

 

ചേരുവകൾ

പച്ചരി - 1 കപ്പ്
വെള്ളം - 1 1/2 കപ്പ്
ശർക്കര - 250 ഗ്രാം
ചോറ് - 1/2 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
ഉപ്പ്
ചെറിയ ഉള്ളി - 10

തയാറാക്കുന്ന വിധം

അപച്ചരി, ബേക്കിങ് സോഡാ ,ചോറ് എന്നിവ ചേർത്തു നന്നായി മിക്സിയിൽ അരച്ചെടുക്കുക. ശർക്കരപാനിയും തയാറാക്കി എടുക്കുക.ചൂടുള്ള ശർക്കര പാനിയിലേക്കു അരച്ചു വച്ച മാവ് ഒഴിച്ച് ഇളക്കുക. കുക്കർ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിൽ ചെറിയ ഉള്ളി വാട്ടി എടുക്കുക. അതിനു ശേഷം മിക്സ് ചെയ്തു വച്ച മാവ് കുക്കറിൽ ഒഴിച്ച് ഇരുപതു മിനിറ്റു വേവിക്കുക .കുക്കറിന്റെ വെയിറ്റ് ഇടാൻ പാടില്ല.. ചൂടറിയതിനു ശേഷം കുക്കറിൽ നിന്നും മാറ്റുക.

Tags