മലബാറിന്റ ട്രഡീഷണൽ ഐറ്റം തയ്യാറാക്കാം

google news
Kalathappam

ചേരുവകൾ

പച്ചരി-ഒരു കപ്പ്
ചോറ്- ഒരു കപ്പ്
ചെറിയ പഴം- ഒന്ന്
ശർക്കര- 500 gm
ഉപ്പ് – ആവശ്യത്തിന്
ചെറിയ ഉള്ളി- 2 എണ്ണം
തേങ്ങാക്കൊത്ത്- ആവശ്യത്തിന്
ജീരകം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;

അരി അര മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തുക. ശേഷം ശർക്കരയിൽ അരച്ചെടുക്കുക ഇതിലേക്ക് പഴം ,ചോറ്, ചെറിയ ജീരകം, കുറച്ചു ഈസ്റ്റ് എന്നിവയും കൂടി ചേർത്ത് മിക്‌സിയിൽ അടിച്ച് വെക്കുക. ഉപ്പും ചേർക്കുക.

ദോശ മാവിന്റെ പരുവത്തിൽ വേണം മാവ്. ഒരു മണിക്കൂർ കഴിഞ്ഞ് കുക്കറിൽ നെയ്യ് തടവി തേങ്ങ, ഉള്ളി എന്നിവ ഇട്ട് വറുക്കുക അതിലേക്ക് ഈ മാവ് രണ്ടു കപ്പ് ഒഴിക്കുക. എന്നിട്ട് വിസിൽ വെക്കാതെ പത്തു മിനിട്ട് ചെറു തീയിൽ വേവിക്കുക. നല്ല ടേസ്റ്റി കല്‍ത്തപ്പം റെഡി….

Tags