വായിൽ വെള്ളമൂറുന്ന കക്കായിറച്ചി റോസ്റ്റ്

kakka
kakka

തയ്യാറാക്കുന്ന വിധം 

അഴുക്ക് കളഞ്ഞ് വൃത്തിയായി കഴുകിയെടുത്ത കക്കയിറച്ചിയിൽ ആവശ്യത്തിനുള്ള ഉപ്പും മഞ്ഞപ്പൊടിയും കുരുമുളക് പൊടിയും ചേർത്ത് നന്നായി യോ‍ജിപ്പിച്ച് ഇത്തിരി വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കാം. മറ്റൊരു ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും തേങ്ങാകൊത്തും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. 

tRootC1469263">

സവാള വഴന്നുവരുമ്പോൾ പൊടികൾ ചേർക്കണം. ആവശ്യത്തിനുള്ള മുളക്പൊടിയും മഞ്ഞപൊടിയും മല്ലിപൊടിയും ഗരം മസാലയും കുരുമുളകു ചതച്ചതും ചേർത്ത് നന്നായി ഇളക്കാം. പച്ചമണം മാറുമ്പോൾ വേവിച്ച കക്കായിറച്ചിയും ചേർത്ത് നന്നായി ഉലർത്തി എടുക്കാം. രുചിയൂറും കക്കായിറച്ചി റോസ്റ്റ് റെഡി.

Tags