സിംപിളായി നാടൻ ചായകടി

kajamadakku

 ചേരുവകൾ

ഗോതമ്പ് പൊടി- 11/2 കപ്പ്
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
അരിപ്പൊടി- 1/2 കപ്പ്
നെയ്യ്- 1/4 കപ്പ്
എണ്ണ- ആവശ്യതതിന്
പഞ്ചസാര- 1/2 കപ്പ്
വെള്ളം- 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിൽ ഗോതമ്പ് പൊടി ഒന്നര കപ്പെടുക്കാം. അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മാവ് കുഴച്ചു വയ്ക്കാം. ഇത് ചെറിയ ഉരുളകളാക്കി പരത്താം. മറ്റൊരു ബൗളിൽ കാൽ കപ്പ് നെയ്യ് ഉരുക്കിയതും അര കപ്പ് അരിപ്പൊടിയും എടുത്തിളക്കി യോജിപ്പിക്കാം. പരത്തിയെടുത്ത മാവിനു മുകളിൽ ഈ മിശ്രിതം പുരട്ടി ലെയറുകളായി വയ്ക്കാം. ഇത് മടക്കി വീണ്ടും ചെറിയ കഷ്ണങ്ങളാക്കി പരത്താം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് കാൽ കപ്പ് വെള്ളത്തിലേയ്ക്ക് അര കപ്പ് പഞ്ചസാര ചേർത്ത് അലിയിക്കാം. വെള്ളം വറ്റി പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ അടുപ്പണയ്ക്കാം.മറ്റൊരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി പരത്തിയെടുത്ത മാവ് ചേർത്തു വറുക്കാം. ഇത് പഞ്ചസാര ലായനിയിൽ മുക്കി പാത്രത്തിലേയ്ക്കു മാറ്റാം. ഇനി ചെറുചൂടോടെ കഴിച്ചു നോക്കൂ.

Tags