എളുപ്പത്തിൽ തയ്യാറാക്കാം കടും പുട്ട്

വേണ്ട ചേരുവകൾ...
പൊടിയരി 4 സ്പൂൺ
റവ 2 കപ്പ്
പഞ്ചസാര 3 സ്പൂൺ
ഉപ്പ് ഒരു നുള്ള്
നാളികേരം 1 കപ്പ്
ഏലക്ക 3 എണ്ണം
വെള്ളം 4 കപ്പ്
തയ്യാറാക്കുന്ന വിധം...
ആദ്യമേ ചെയ്യേണ്ടത് കുറച്ച് വെള്ളം തിളക്കാൻ വയ്ക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് ഒന്ന് അലിയിച്ചെടുക്കുക, അതിനു ശേഷം അതിലേക്ക് ഉപ്പ്ഒപ്പം ചേർത്ത് അതിലേക്ക് പൊടിയരി കുതിർത്ത് അരച്ചെടുത്തത് ചേർക്കണം. തരിയോട് വേണം അരക്കാൻ, അരച്ചെടുത്ത പൊടിയരി നാല് സ്പൂൺ ചേർത്തുകൊടുക്കാം.അതിനുശേഷം അതിലേക്ക് ചേർക്കേണ്ടത് റവയാണ്.
റവ ചേർത്ത് കഴിഞ്ഞാൽ പിന്നെ തേങ്ങയും ഏലക്കയും നന്നായി ചതച്ചെടുത്തതും കൂടി ഒപ്പം ചേർത്ത് ഇത് നന്നായി തിളപ്പിച്ച് വേവിച്ചെടുക്കുക.വെന്തുകഴിഞ്ഞാൽ ഇതൊന്നും തണുക്കാൻ വയ്ക്കണം തണുത്ത് കഴിഞ്ഞാൽ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ച് ഇഡ്ഡലി തട്ടുവെച്ച് അതിലേക്ക് ഓരോ ഉരുളകളും വച്ചുകൊടുത്ത് ആവിയിൽ ഒരു 15 മിനിറ്റ് വേവിച്ചെടുക്കുക. രുചികരമായ കടും പുട്ട് തയ്യാർ...