പുട്ടായാലും ഇടിയപ്പം ആയാലും ഈ കറി ഉണ്ടെങ്കിൽ പൊളിക്കും ..
ആവശ്യമായ സാധനങ്ങള്‍
കടല വെള്ളത്തില്‍ കുതിര്‍ത്തത് - 3 കപ്പ്
സവോള അരിഞ്ഞത് - 1
മഞ്ഞള്‍ പൊടി - അര ടി സ്പൂണ്‍
പച്ചമുളക് - 2
ഉപ്പ് ,വെള്ളം - ആവശ്യത്തിനു
ഇത്രേം ചേര്‍ത്ത് കുക്കറില്‍ ചേര്‍ത്ത് 3 വിസില്‍ കേള്‍്ക്കുന്നതുവര വേവിച്ചു മാറ്റി വെക്കുക .
മല്ലി പൊടി -2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി - 1 സ്പൂണ്‍ ( എരിവനുസരിച്ച് ് )
ഗരം മസാല - 2 ടി സ്പൂണ്‍
തക്കാളി - 1 വലുത് ( മുറിച്ചത് )
കുരുമുളകുപൊടി - അര ടി സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടി സ്പൂണ്‍
കറി വേപ്പില
ചുവന്നുള്ളി അരിഞ്ഞത് - 3 എണ്ണം
കടുക്
വെളിച്ചെണ്ണ
മല്ലിയില
പാന്‍ ചൂടാക്കി 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച് കടുക് പൊട്ടിച്ചതിനു ശേഷം ചുവന്നുള്ളി,കറി വേപ്പില ,1 വറ്റല്‍മുളക് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക.അതിനു ശേഷം പൊടികള്‍ ചേര്‍ത്ത് കരിഞ്ഞു പോകാതെ ചെറിയ തീയില്‍ നന്നായി പച്ച മണം പോകുന്നത് വരെ മൂപ്പിക്കണം.തക്കാളി ചേര്‍ത്ത് വഴറ്റിയ ശേഷം വേവിച്ചു വെച്ച കടല ചേര്‍ത്ത് തിളപ്പിച് എടുക്കാം .കടലയില്‍ മസാല പിടിക്കുന്നത് വരെ തിളപ്പിക്കാം .മല്ലിയില ചേര്‍ക്കുക ...