പുട്ടിനൊപ്പം കഴിക്കാൻ കടല റോസ്റ്റ് ആയാലോ

google news
dfh

ചേരുവകൾ 


    കടല -1 കപ്പ്
    സവാള -2
    പച്ചമുളക് -2
    തേങ്ങാകൊത്ത് - 4 റ്റീസ്പൂൺ
    ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് - 3/4 റ്റീസ്പൂൺ
    മുളക്പൊടി -1.5 റ്റീസ്പൂൺ
    കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
    മല്ലിപൊടി - 2 റ്റീസ്പൂൺ
    മഞൾപൊടി -1/4 റ്റീസ്പൂൺ
    ഗരം മസാല -1/4 റ്റീസ്പൂൺ
    പെരുംജീരകപൊടി-3 നുള്ള്( നിർബന്ധമില്ല)
    ഉപ്പ്,എണ്ണ - പാകത്തിനു
    കറിവേപ്പില -1 തണ്ട്
    നാരങ്ങാനീരു -1/4 റ്റീസ്പൂൺ (അല്ലെങ്കിൽ ഒരു ചെറിയ തക്കാളി ഉപയോഗിക്കാം,പുളി വേണ്ടെങ്കിൽ ഇവ ഒഴിവാക്കാം)

കടല കുതിർത്ത് ലെശം ഉപ്പ് ചേർത്ത് വേവിച്ച് വക്കുക.


1 സവാളയും ,മറ്റൊന്നിന്റെ പകുതിയിം കൂടി ചെറുതായി അരിഞ് മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കുക.ബാക്കി ഉള്ള 1/2 മുറി സവാള നീളത്തിൽ കനം കുറച്ചും,പച്ചമുളക് നീളതിലും അരിഞ് വക്കുക.തക്കാളി ഉപയോഗിക്കുന്നെണ്ടെങ്കിൽ അതും ചെറുതായി അരിഞ് വക്കുക.


ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ്,മുളക്പൊടി,മഞൾപൊടി,മല്ലിപൊടി,ഗരം മസാല,കുരുമുളക്പൊടി,പെരുംജീരകപൊടി,പാകത്തിനു ഉപ്പ്,നാരങ്ങാനീരു,സവാള പേസ്റ്റ് ഇവ മിക്സ് ആക്കി പേസ്റ്റ് ആകി വക്കുക.


ഇനി കടല വേവിച്ചത് ഈ പേസ്റ്റിലെക്ക് ഇട്ട് നന്നായി ഇളക്കി മിക്സ് ചെയ്ത് 10 മിനുറ്റ് മാറ്റി വക്കുക.

പാൻ അടുപ്പത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച്,(താല്പര്യമുള്ളവർക്ക് കുറച്ച് എണ്ണ കൂടുതൽ ഉപയോഗിക്കാം,അപ്പൊ കടല നന്നായി മൊരിഞ് കിട്ടും.അല്ലെങ്കിൽ ഇടക്ക് കുറച്ച് കൂടി എണ്ണ ഒഴിച്ച് കൊടുത്താൽ മതിയാകും) കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.


ശെഷം അരിഞു വച്ചിരിക്കുന്ന സവാള ,പച്ചമുളക് , 2 സ്പൂൺ തേങ്ങാകൊത്ത് ഇവ ചേർത്ത് നന്നായി വഴറ്റുക.( തക്കാളി ചേർക്കുന്നുണ്ടെങ്കിൽ അതും ചേർക്കാം)


വഴന്റ് വരുമ്പോൾ മസാല പേസ്റ്റ് പുരട്ടി വച്ചിരിക്കുന്ന കടല ചേർത്ത് ഇളക്കുക.ഉപ്പ് നോക്കീട്ട് ആവശ്യമെങ്കിൽ മാത്രം വീണ്ടും ചേർക്കാം.3 മിനുറ്റ് അടച്ച് വച്ച് വേവിക്കാം.ശെഷം മൂടി തുറകാം.


കടല നന്നായി ഇടക്ക് ഇളക്കി കൊടുക്കണം,നന്നായി ഡ്രൈ ആക്കി,മസാല നല്ലവണ്ണം മൂത്ത് കളറൊക്കെ മാറി വരണം. ശെഷം ബാക്കി തേങ്ങാകൊത്ത് കൂടെ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

Tags