ചൂടോടെ ഒരു പ്ലേറ്റ് കടായി ചിക്കൻ ഉണ്ടെങ്കിൽ ചോറൂം ചപ്പാത്തിയും കാലിയാകും!

Kadai Chicken

ചേരുവകൾ

    ചിക്കൻ – 500 ഗ്രാം

    സവാള – 2 എണ്ണം

    തക്കാളി – 3 എണ്ണം

    ക്യാപ്സിക്കം – 1 എണ്ണം

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

    മല്ലിവിത്ത് – 1 ടേബിൾ സ്പൂൺ

    ജീരകം – ½ ടീസ്പൂൺ

    മുളകുപൊടി – 1 ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    കസൂരി മേത്തി – 1 ടീസ്പൂൺ

    എണ്ണയും ഉപ്പും – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    മല്ലിവിത്തും ജീരകവും ചെറുതായി വറുത്ത് പൊടിച്ചെടുക്കുക.

    പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്ത് വഴറ്റുക.

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.

    ചിക്കൻ ചേർത്ത് നന്നായി വഴറ്റുക.

    തക്കാളി, മുളകുപൊടി, പൊടിച്ച മസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

    ആവശ്യത്തിന് വെള്ളം ചേർത്ത് ചിക്കൻ വേവിക്കുക.

    ക്യാപ്സിക്കം കഷണങ്ങളും ഗരം മസാലയും ചേർക്കുക.

    ഗ്രേവി കുറുകിയ ശേഷം കസൂരി മേത്തി വിതറി വിളമ്പുക.

Tags