കടച്ചക്ക തോരൻ ചോറിനൊപ്പം വിളമ്പാം
ആവശ്യമുള്ള സാധനങ്ങൾ
കടച്ചക്ക- ഒരെണ്ണം
തേങ്ങ- ഒരെണ്ണത്തിന്റെ പകുതി
പച്ചമുളക്- 5 എണ്ണം
സവാള- ഒരെണ്ണം
വെളുത്തുള്ളി- 5 എണ്ണം
കുരുമുളക്- 10 എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
ഉപ്പ്- പാകത്തിന്
കറിവേപ്പില- രണ്ട് തണ്ട്
കടുക്- 1/4 ടീസ്പൂൺ
വറ്റൽമുളക്- 2 എണ്ണം
തയ്യാറാക്കുന്ന വിധം
കടച്ചക്ക കനം കുറച്ച് നീളത്തിൽ അരിഞ്ഞ് മാറ്റി വെക്കുക. പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞ് മാറ്റി വെക്കാം.
ചീനച്ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില, വറ്റൽമുളക്, കടുക്, കുരുമുളക് എന്നിവയിട്ട് പൊട്ടിക്കുക. അതിനു ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടി മിക്‌സ് ചെയത് വഴറ്റിയെടുക്കണം. ശേഷം അതിലേക്ക് അരിഞ്ഞു വെച്ച കടച്ചക്ക ചേർക്കാം. ശേഷം അൽപം മഞ്ഞൾപ്പൊടിയും ഉപ്പും അൽപം വെള്ളവുമൊഴിച്ച് നല്ലതു പോലെ വേവിച്ചെടുക്കുക. കടച്ചക്ക നല്ലതു പോലെ വെന്ത് കഴിഞ്ഞാൽ അതിലേക്ക് തേങ്ങയും ചേർക്കാം. ശേഷം വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ് വാങ്ങിവെക്കാം.
.jpg)


