എളുപ്പം തയ്യാറാക്കാം ഈ ഫ്രൈ, രുചിയിൽ സൂപ്പർ
ചേരുവകൾ
കടച്ചക്ക- 1/4 കിലോ
മുളകുപൊടി- 3/4 ടേബിൾസ്പൂൺ
കുരുമുളകുപൊടി- 1/4 ടീസ്പൂൺ
കടുക്- 1/4 ടീസ്പൂൺ
ചുവന്നുള്ളി- 10
വെളുത്തുള്ളി- 4
ഇഞ്ചി- 1 കഷ്ണം
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടച്ചക്ക തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി വെള്ളം ഒഴിച്ചു വയ്ക്കാം. അത് ഘനം കുറച്ച് അരിഞ്ഞെടുക്കാം. ഇത് ആവിയിൽ വേവിച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം. അതിലേയ്ക്ക് കടുകും കറിവേപ്പിലയും ചേർത്തു വറുക്കാം. ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ആവിയിൽ വേവിച്ച കടച്ചക്ക ചേർക്കാം. ഒപ്പം മുളകുപൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി ഫ്രൈ ചെയ്തെടുക്കാം. ചൂടോടെ ചോറിനൊപ്പം കഴിച്ചു നോക്കൂ.
tRootC1469263">.jpg)


