കാബൂൾ പുലാവ് തയ്യാറാക്കിയാലോ
ചേരുവകൾ
ചിക്കൻ -ഒരു കിലോ
ബസുമതി അരി -ഒരു കിലോ
സവാള -4 വലുത്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -
രണ്ട് ടേബിൾ സ്പൂൺ
ഗരം മസാല -
ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി -
രണ്ട് ടേബിൾ സ്പൂൺ
തൈര് -രണ്ട് ടേബിൾ സ്പൂൺ
എണ്ണ -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
നെയ്യ് -രണ്ട് ടേബിൾ സ്പൂൺ
വെള്ളം -ആവശ്യത്തിന്
ഗ്രേറ്റ് ചെയ്ത കാരറ്റ് -ഒരു പിടി
കറുത്ത മുന്തിരി -മൂന്ന്
ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചിക്കനും സവാള അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും പാകത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. അതിലേക്ക് തൈരും ഗരംമസാലയും കുരുമുളകുപൊടിയും ചേർത്തിളക്കുക. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കിൽ ഒഴിച്ച് തിളപ്പിക്കണം.
ശേഷം കഴുകി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്തുവെച്ച അരി ചേർക്കണം. ആദ്യം വലിയ തീയിൽ 10 മിനിറ്റ് വേവിക്കണം. ശേഷം 10 മിനിറ്റ് ചെറിയ തീയിലും വേവിച്ച് വറ്റിച്ചെടുക്കുക. അവസാനം നെയ്യിൽ വഴറ്റിയ കാരറ്റ് ഗ്രേറ്റ് ചെയ്തതും മുന്തിരിയും മുകളിൽ വിതറി ചൂടോടെ ഉപയോഗിക്കുക.