ചായയ്‌ക്കൊപ്പം കഴിക്കാം കായ് നിറച്ചത്

google news
dddd

ചേരുവകൾ:

1. ചെ​റി​യ നേ​ന്ത്ര​പ്പ​ഴം- ആ​റെ​ണ്ണം ന​ന്നാ​യി

പ​ഴു​ത്ത​ത്

2. മു​ട്ട- ര​ണ്ടെ​ണ്ണം

3. തേ​ങ്ങ ചി​ര​വി​യ​ത്- ഒ​രു ക​പ്പ്

4. പ​ഞ്ച​സാ​ര- അ​ര​ക്ക​പ്പ്

5. ഏ​ല​ക്കാ​യ പൊ​ടി​ച്ച​ത്- ഒ​രു നു​ള്ള്

6. എ​ണ്ണ- മൊ​രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

7. മൈ​ദ- ഒ​രു ക​പ്പ്, ക​ട്ടി​യാ​യി ക​ല​ക്കി​യ​ത്
പാ​കം ചെ​യ്യു​ന്ന വി​ധം:

ഒ​രു പാ​ത്ര​ത്തി​ൽ തേ​ങ്ങ​യും പ​ഞ്ച​സാ​ര​യും അ​ൽ​പ്പം വെ​ള്ള​വും ചേ​ർ​ത്ത്, അ​ടു​പ്പി​ൽ വെ​ച്ച് വ​റ്റി​ച്ച് വ​ഴ​റ്റു​ക. വെ​ള്ളം വ​റ്റി​യാ​ൽ മു​ട്ട ക​ല​ക്കിച്ചേ​ർ​ത്ത് ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക. ഏ​ല​ക്കാ​യ് പൊ​ടി​യും ചേ​ർ​ത്ത് ഇ​ള​ക്കി വ​റു​ത്തെ​ടു​ക്കു​ക. ഈ ​പ​ണ്ടം ഒ​രു പാ​ത്ര​ത്തി​ൽ മാ​റ്റി​വെ​ക്കു​ക.

ഓ​രോ പ​ഴ​ത്തി​ന്റെ​യും നെ​ടു​കെ ക​ത്തി ക​ട​ത്തി കീ​റു​ക, ഇ​ങ്ങി​നെ ര​ണ്ടു പ്രാ​വ​ശ്യം കീ​റി​യാ​ൽ ഒ​രു പ​ഴ​ത്തി​ന് നാ​ല് വി​ട​വു​ക​ൾ കി​ട്ടും. കീ​റു​മ്പോ​ൾ പ​ഴ​ത്തി​ന്റെ അ​റ്റം വി​ട്ടു​പോ​ക​രു​ത്. ഇ​തി​ന​ക​ത്ത് ത​യ്യാ​റാ​ക്കി​യ പ​ണ്ടം നി​റ​ക്കു​ക. നി​റ​ച്ച് ക​ഴി​ഞ്ഞ് മൈ​ദ ക​ല​ക്കി​യ​തുകൊ​ണ്ട് അ​ട​ക്കു​ക. നാ​ല് ഭാ​ഗ​വും അ​ട​ച്ചുക​ഴി​ഞ്ഞ് എ​ണ്ണ​യി​ലി​ട്ട് മൊ​രി​ച്ചെ​ടു​ക്കു​ക.
 

Tags