വെറ്റ്‌ലോസ് മെനുവിന് പറ്റിയ അടിപൊളി റെസിപ്പി

palaksalad

 തയാറാക്കുന്ന വിധം

പാലക് കൊണ്ടുള്ള സാലഡാണ്. പാനിൽ വെള്ളം ചേർത്ത് നന്നായി ചൂടാക്കാം, അതിലേക്ക് നുള്ള് ഉപ്പും പഞ്ചസാരയും ചേർത്ത് പാലക് ഒന്നു വാട്ടിയെടുക്കാം. പാലക്കിന്റെ നിറം മാറാതെയിരിക്കുവാനാണ് നുള്ള് പഞ്ചസാര ചേർക്കുന്നത്. വേവിച്ചെടുത്ത ചീര തണുത്തതിനു ശേഷം ചെറുതായി അരിഞ്ഞെടുക്കാം. ശേഷം വെളുത്ത എള്ളും സോയസോസും ചേർത്ത് നന്നായി ചതച്ചെടുത്ത് അരി‍ഞ്ഞുവച്ച ചീരയിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യാം.

tRootC1469263">

നുള്ള് പഞ്ചസാരയും ചേർക്കാം. ഇതാണ് അസ്സൽ ജാപ്പനീസ് സ്റ്റൈൽ സാലഡ്. ഇത് രുചിച്ചാൽ പാലക് തോരൻ വച്ചപോലെ തോന്നും. ഇത് നമുക്ക് കഴിക്കാൻ പ്രയാസമാണെങ്കിൽ നമ്മുടേതായ സ്റ്റൈലിൽ ഈ സാലഡിനെ മാറ്റിയെടുക്കാവുന്നതാണ്. വേണമെങ്കിൽ നിലക്കടല ചതച്ചത് ചേർത്താലും അടിപൊളി രുചിയാണ്. കൂടാതെ ഇതിലേക്ക് തക്കാളിയും കാരറ്റുമൊക്കെ ചേർ‌ത്ത് സാലഡ് ആക്കാവുന്നതാണ്. ആ സിംപിൾ സാലഡ് ഡയറ്റ് നോക്കുന്നവർക്കും പരീക്ഷിക്കാവുന്നതാണ്.

Tags