കടകളിൽ കിട്ടുന്ന അതേ രുചിയിൽ ക്രിസ്പിയായ ജലേബി ഇനി വീട്ടിൽ ഉണ്ടാക്കാം!
ചേരുവകൾ
മൈദ – 1 കപ്പ്
തൈര് – ¼ കപ്പ്
കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ – ¼ ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
എണ്ണ അല്ലെങ്കിൽ നെയ്യ് – വറുക്കാൻ
സിറപ്പിന്
പഞ്ചസാര – 1½ കപ്പ്
വെള്ളം – ¾ കപ്പ്
ഏലക്ക – 2 എണ്ണം
കുങ്കുമപ്പൂവ് – കുറച്ച്
തയ്യാറാക്കുന്ന വിധം
മൈദ, കോൺഫ്ലോർ, തൈര്, ബേക്കിംഗ് പൗഡർ എന്നിവ ചേർക്കുക.
കുറേശ്ശെ വെള്ളം ചേർത്ത് കട്ടിയുള്ള ഒഴുകുന്ന മാവ് തയ്യാറാക്കുക.
ഇത് 6–8 മണിക്കൂർ പുളിക്കാൻ വെക്കുക.
പഞ്ചസാരയും വെള്ളവും ചേർത്ത് ചെറുതായി ഒട്ടുന്ന സിറപ്പ് തയ്യാറാക്കി ഏലക്കയും കുങ്കുമപ്പൂവും ചേർക്കുക.
മാവ് സോസ് ബോട്ടിലിലോ ചെറിയ തുളയുള്ള പൈപ്പിംഗ് ബാഗിലോ നിറയ്ക്കുക.
ചൂടായ എണ്ണയിൽ വട്ടത്തിൽ ചുറ്റിച്ചുറ്റി ഒഴിച്ച് മൊരിഞ്ഞ് ക്രിസ്പിയാകുന്നതുവരെ വറുക്കുക.
ഉടൻ തന്നെ ചൂടുള്ള പഞ്ചസാര സിറപ്പിൽ 20–30 സെക്കൻഡ് മുക്കിയെടുക്കുക.
.jpg)

