രാസവസ്തുക്കൾക്ക് വിട: വീട്ടിൽ തന്നെ മായമില്ലാത്ത ശർക്കര തയ്യാറാക്കാം

jaggery
jaggery


ആവശ്യമായ സാധനങ്ങൾ

കരിമ്പ് ജ്യൂസ് – 2 ലിറ്റർ
(പുതിയ കരിമ്പ് കഴുകി പിഴിഞ്ഞത്)

ചുണ്ണാമ്പ് (Calcium Hydroxide) – ഒരു നുള്ള് (ഐച്ഛികം, മാലിന്യം കെട്ടാൻ)

വെള്ളം – 2 ടേബിൾ സ്പൂൺ

ശർക്കര തയ്യാറാക്കാം

ഒട്ടനവധി ഔഷധ ​ഗുണങ്ങളുള്ള ശർക്കര നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാൻ ആവശ്യത്തിന് കരിമ്പ് എടുക്കുക. കരിമ്പ് നന്നായി അടിച്ച് ജ്യൂസ് എടുക്കണം. ഈ ജ്യൂസ് നന്നായി അരിച്ചെടുത്തതിന് ശേഷം ഒരു കട്ടിയുള്ള പാത്രത്തിലേയ്ക്ക് മാറ്റുക. അതിനുശേഷം ചെറുതീയിൽ വെച്ച് നന്നായി ചൂടാക്കുക. ചൂടാക്കുമ്പോൾ മുകളിലായി പതകൾ പൊന്തുന്നത് കാണാം. ഇവ സ്പൂൺ ഉപയോ​ഗിച്ച് കോരിമാറ്റേണ്ടതാണ്. ഈ സമയമെല്ലാം കൈവിടാതെ ഇളക്കി കൊടുക്കാൻ മറക്കരുത്.

tRootC1469263">

അവസാനം കരിമ്പിൻ ജ്യൂസ് നിറം മാറി, നല്ലപോലെ കുറുകി വരാൻ ആരംഭിക്കും. കുറുകി വന്നതിന് ശേഷം പാകമായോ എന്നറിയാൻ, തയ്യാറാക്കി കൊണ്ടിരിക്കുന്നതിൽ നിന്നും കുറച്ച് ശർക്കരപാവ് എടുത്ത് കൈ കൊണ്ട് ഉരുട്ടി നോക്കുക. നല്ലപോലെ ഉരുണ്ട് വരുന്നുണ്ട് എന്ന് കണ്ടാൽ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. അതിനുശേഷം എണ്ണതടവിയ ഏതങ്കിലും പാത്രത്തിലേയ്ക്കോ, അല്ലെങ്കിൽ, മോൾഡിലേയ്ക്കോ ഈ മിശ്രിതം ഒഴിക്കുക. നല്ലപോലെ തണുത്തതിന് ശേഷം ഉപയോ​ഗിക്കാവുന്നതാണ്.

Tags