ചക്ക കൊണ്ട് നമ്മുക്ക് പുട്ട്‌ തയ്യാറാക്കിയാലോ

jackfruitputtu
jackfruitputtu

ചേരുവകൾ 

വരിക്ക ചക്ക ചുളകള്‍ -250 ഗ്രാം
അരിപ്പൊടി - 500 ഗ്രാം
ജീരകം - 5 ഗ്രാം
ഉപ്പ്‌ - ആവശ്യത്തിന്‌
വെള്ളം - 1 കപ്പ്‌

ഉണ്ടാക്കുന്ന വിധം

വരിക്ക ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞൂ വെക്കുക.
അരിപ്പൊടി അല്‍പം ഉപ്പും ആവശ്യത്തിനു വെള്ളം, ജീരകം എന്നിവയും ചേര്‍ത്തു പുട്ടിനു പാകത്തില്‍ നനയ്ക്കുക. നനച്ചു വെച്ച അരിപ്പൊടിയും അരിഞ്ഞ ചക്ക ചുളകളും കൂടി യോജിപ്പിച്ച്‌ പുട്ടു പുഴുങ്ങുക.
 

Tags