ചക്കക്കാലം പാഴാക്കേണ്ട; വീട്ടിൽ തന്നെ ഉണ്ടാക്കാം ബേക്കറി സ്റ്റൈൽ ചക്ക ഹൽവ!
Apr 10, 2026, 12:50 IST
ചേരുവകൾ:
* ചക്കപ്പഴം – 1 kg (അരച്ചത്)
* ശർക്കര – 1/2 kg
* നെയ്യ് – ആവശ്യത്തിന്
* ഏലക്കായ പൊടി – 1 ടീസ്പൂൺ
* ചുക്കുപൊടി – 1/2 ടീസ്പൂൺ
* കശുവണ്ടി, ഉണക്കമുന്തിരി – വറുത്തത്
തയ്യാറാക്കുന്ന രീതി:
* ചക്കപ്പഴം മിക്സിയിൽ നന്നായി അരച്ചെടുക്കുക.
* ശർക്കര പാനിയാക്കി അരിച്ചെടുത്ത് ഒരു ഉരുളിയിൽ ഒഴിച്ച് തിളപ്പിക്കുക.
* ഇതിലേക്ക് ചക്കപ്പഴം അരച്ചത് ചേർത്ത് നന്നായി ഇളക്കുക.
* ഇടയ്ക്കിടയ്ക്ക് നെയ്യ് ചേർത്ത് കൊടുത്തു കൊണ്ടിരിക്കണം.
* വെള്ളം വറ്റി കുറുകി വരുമ്പോൾ ഏലക്കായ പൊടിയും ചുക്കുപൊടിയും ചേർക്കുക.
* മിശ്രിതം ഉരുളിയിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ വറുത്ത കശുവണ്ടിയും മുന്തിരിയും ചേർത്ത് വാങ്ങാം.
* നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി ചൂടാറിയ ശേഷം മുറിച്ചെടുക്കാം.
.jpg)


