നല്ല മൊരിഞ്ഞ് ചക്ക വറുത്തെടുക്കാം

Jackfruit chips

പച്ച ചക്ക മുറിച്ച് ചുള പറിച്ച് വൃത്തിയാക്കിയ ശേഷം കുരു കളഞ്ഞ് നീളത്തിൽ കീറുക. ഇനി ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം രണ്ടു മണിക്കൂർ വയ്ക്കുക. ഉപ്പ് പുരട്ടി രണ്ടുമണിക്കൂർ വയ്ക്കുന്നതിനാൽ ചക്കയിലെ ജലാംശം വാർന്ന് പോയി ചക്ക ക്രിസ്പിയായി വറുത്തെടുക്കാം.

tRootC1469263">

ഇനി ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വയ്ക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം ചക്ക കഷ്ണങ്ങൾ വറുത്തെടുക്കുക. ക്രിസ്പി ചക്ക ചിപ്സ് തയാർ. വായു കടക്കാതെ നല്ല കണ്ടെയ്നറുകളിൽ അടച്ചുവച്ചാൽ ചക്ക ചിപ്സ് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.

Tags