ഇരുമ്പാംപുളി ഇനി വെറുതെ കളയരുതേ... ഇത് പോലെ ഒരു ഐറ്റം തയ്യാറാക്കാം

Irumban Puli Thoran
Irumban Puli Thoran

ചേരുവകൾ:

ചെറുതായി അരിഞ്ഞ ഇരുമ്പൻ പുളി

ചെറിയ ഉള്ളി

ചിരകിയ തേങ്ങ

കാന്താരി മുളക്

കറിവേപ്പില

മുളകുപൊടി

ഉപ്പ്

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം:

ഒരു മൺചട്ടിയിൽ, ഇരുമ്പൻ പുളി ഒഴികെ ബാക്കിയെല്ലാ ചേരുവകളും കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക.
അല്പം വെള്ളം ചേർത്ത്, പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ വേവിക്കുക.ഇരുമ്പൻ പുളി നടുവിൽ വെച്ച് മൂടി, ചെറിയ തീയിൽ രണ്ട് മിനിറ്റ് വേവിക്കുക.നന്നായി ഇളക്കുക, ഉപ്പ് ആവശ്യത്തിന് ചേർക്കുക, തീ കെടുത്തിയ ശേഷം പച്ച വെളിച്ചെണ്ണ ഒഴിക്കുക

tRootC1469263">

Tags