ഉച്ചയ്ക്ക് ഒരു സ്പെഷ്യൽ തയ്യാറാക്കാം .........
ചേരുവകൾ:
കൈമ/ ജീരകശാല അരി -1 കിലോ
ബീഫ് -1 കിലോ
ഇഞ്ചി - ഒരു വലിയ കഷ്ണം
വെളുത്തുള്ളി - 2 എണ്ണം
പച്ചമുളക് -6,7എണ്ണം
തക്കാളി -4 എണ്ണം
ഉള്ളി -5 എണ്ണം
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി - 1/2 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
മല്ലി പൊടി -1 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
മല്ലിയില - ഒരു പിടി
പൊതീന ഇല - ഒരു പിടി
കറി വേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ നെയ്യ് - ഒരു ടീസ്പൂൺ
ഏലക്ക,ഗ്രാമ്പൂ,പട്ട,പട്ട ഇല - എല്ലാം ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ബീഫ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലേക്ക് മഞ്ഞൾ പൊടിയും മുളക് പൊടിയും ഉപ്പും അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു മസാല ചേർത്ത് പിടിപ്പിച്ചു വെക്കുക. ശേഷം ഒരു കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, തക്കാളിയും വഴറ്റി അതിലേക്ക് പൊടികൾ എല്ലാം ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും മല്ലിയിലയും പൊതീനയും കറിവേപ്പിലയും ചേർത്തു വേവിച്ചെടുക്കുക.
വെന്ത ശേഷം അതിലെ ഇറച്ചി കഷ്ണങ്ങൾ മാറ്റി വെച്ച് സ്റ്റോക്ക് എടുക്കാം. ഈ സ്റ്റോക്കിലാണ് ചോറ് വേവിക്കുന്നത്. ചോറ് ഉണ്ടാക്കുന്നതിനായി ഒരു ചെമ്പ് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ ഏലക്ക, ഗ്രാമ്പു, പട്ട ഇവ ഇട്ട ശേഷം അരി ചേർത്ത് അതിലേക്ക് ഒരു ഗ്ലാസ്സ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളമെന്ന കണക്കിൽ മാറ്റി വെച്ച സ്റ്റോക്കും ബാക്കി വെള്ളവും ഉപ്പും ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കണം.
അതിലേക്ക് മാറ്റിവെച്ച ബീഫ് കഷ്ണങ്ങളും നെയ്യും ബാക്കിയുള്ള മല്ലിയില പൊതീനയും ഇട്ടു മൂടി വെച്ച് വളരെ ചെറിയ തീയിൽ 1/2 മണിക്കൂർ വെക്കണം. ഇറച്ചിച്ചോർ റെഡി.