മധുരവും പുളിയും എരിവും സമ്മേളിക്കുന്ന ഒരു വിഭവം തയ്യാറാക്കാം

Let's prepare a dish that combines sweet, sour, and spicy.
Let's prepare a dish that combines sweet, sour, and spicy.


പുളിയിഞ്ചി റെസിപ്പി
ചേരുവകള്‍

വെളിച്ചെണ്ണ
കടുക്
ചുവന്ന മുളക്
കറിവേപ്പില
ഇഞ്ചി
പച്ചമുളക്
മഞ്ഞള്‍പ്പൊടി
മുളകുപൊടി
വാളന്‍പുളി
ശര്‍ക്കര
ഉലുവപ്പൊടി


ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക.
അതിലേക്ക് ആവശ്യത്തിന് കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക.
കടുക് പൊട്ടുമ്പോള്‍ കുനുകുനാ അരിഞ്ഞ ഇഞ്ചിയും വട്ടത്തില്‍ അരിഞ്ഞ പച്ചമുളകും ചേര്‍ക്കുക. ഇഞ്ചിയുടെ പകുതി അളവില്‍ പച്ചമുളക് എടുക്കാം.
ഇത് നന്നായി മൂത്ത് വരുമ്പോള്‍ കുറച്ച് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കുക.
ഇനി വാളന്‍പുളി കുറച്ച് വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് പിഴിഞ്ഞെടുക്കുക. വെള്ളം അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഴമ്പുപരവത്തിലാണ് വേണ്ടത്.
പുളി തിളച്ച് വരുമ്പോള്‍ അതിലേക്ക് നമ്മുടെ പാകത്തില്‍ ശര്‍ക്കര പൊടിച്ചത് ചേര്‍ക്കുക.
ഇത് ഇഞ്ചിപ്പുളി പാകത്തിലേക്ക് കുറുകുമ്പോള്‍ രണ്ട് നുള്ള് ഉലുവപ്പൊടി കൂടി ചേര്‍ക്കുക.
ഇഞ്ചിപ്പുളി അല്ലെങ്കില്‍ പുളിയിഞ്ചി റെഡി.

tRootC1469263">

Tags