കൂട്ടുകറികൾ എത്രയുണ്ടായാലും ഇഞ്ചിപ്പുളിയുടെ സ്വാദ് വേറെ തന്നെയാണ്; ഒന്നു ട്രൈ ചെയ്തു നോക്കൂ

inji puli

ചേരുവകൾ
ഇഞ്ചി – 1 കപ്പ് (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 4–5 എണ്ണം (അരിഞ്ഞത്)
പുളി – ഒരു ചെറിയ നാരങ്ങ വലുപ്പം (½ കപ്പ് ചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞത്)
ശർക്കര – ¼ മുതൽ ½ കപ്പ് വരെ (രുചിക്ക് അനുസരിച്ച്)
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഉലുവപ്പൊടി – ¼ ടീസ്പൂൺ
കായപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 3 ടേബിൾസ്പൂൺ
താളിക്കാൻ
കടുക് – 1 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ചേർത്ത് ഇഞ്ചിയുടെ പച്ചമണം മാറി സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക.
മഞ്ഞൾപ്പൊടി, മുളകുപൊടി ചേർത്ത് ഇളക്കുക.
പുളിവെള്ളം ചേർത്ത് 5–7 മിനിറ്റ് തിളപ്പിക്കുക.
ശർക്കര, ഉപ്പ്, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
കുറുകി ജാം പോലെയുള്ള കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യുക.
പൂർണ്ണമായി തണുത്ത ശേഷം വൃത്തിയുള്ള കുപ്പിയിൽ സൂക്ഷിക്കുക.

Tags