വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് സൂപ്പ് തയ്യാറാക്കാം

soup
soup

ചേരുവകൾ

    പനീർ- 200 ഗ്രാം
    എണ്ണ- 1 ടീസ്പൂൺ
    കുരുമുളകുപൊടി- 2 ടീസ്പൂൺ
    വെളുത്തുള്ളി- 1 ടീസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    കാബേജ്- 1/2 കപ്പ്
    കടുക്- 1/2 ടീസ്പൂൺ
    കറിവേപ്പില- ആവശ്യത്തിന്
    വെള്ളം- 4 കപ്പ്

തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിക്കാം.
    എണ്ണ ചൂടായി വരുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം.
    ഇതിലേയ്ക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു വേവിക്കാം.
    നിറം മാറി വരുമ്പോൾ പനീർ ക്യൂബുകളും ചേർക്കാം.
    ഇതിലേയ്ക്ക് നാല് കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, കാബേജ് ചെറുതായി അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം.
    ഇത് അടുച്ചു വച്ച് 10 മിനിറ്റ് തിളപ്പിക്കാം. ശേഷം ചൂടോടെ കഴിച്ചു നോക്കൂ.

tRootC1469263">

Tags