ഓംലെറ്റ് സോഫ്റ്റാകാൻ ഈ ചേരുവ മതി
ചേരുവകൾ
മുട്ട- 2
സവാള- 2
തക്കാളി- 1
ക്യാപ്സിക്കം- 1/2
മല്ലിയില- 2 ടേബിൾസ്പൂൺ
പച്ചമുളക്- 2
ഒലിവ് എണ്ണ- 1 ടീസ്പൂൺ
കുരുമുളക്- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
പാൽ- 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
സവാള, തക്കാളി, കാപ്സിക്കം, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഉടച്ചെടുക്കാം. അതിലേയ്ക്ക് നാല് ടേബിൾസ്പൂൺ പാൽ, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ കൂടി ചേർക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അൽപം ഒലിവ് എണ്ണ പുരട്ടാം. അതിലേയ്ക്ക് മുട്ട മിശ്രിതം ഒഴിച്ച് പരത്താം. അടുച്ചു വയ്ക്കാം. ഇരുവശങ്ങളും വേവിച്ചെടുത്ത ഓംലെറ്റിൻ്റെ മുകളിൽ ചെറുതായി അരിഞ്ഞ മല്ലിയില കൂടി ചേർത്ത് ചൂടോടെ കഴിക്കൂ.
tRootC1469263">.jpg)


