മസില്‍ കരുത്ത് കൂട്ടാൻ ഈ സൂപ്പ്‌ ശീലിക്കൂ

Try this soup to increase muscle strength


ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ് ചേരുവകള്‍:

1 കപ്പ് ചിക്കന്‍ കഷ്ണങ്ങളാക്കിയത്

1 ഇടത്തരം കാരറ്റ്

1/2 കപ്പ് ഗ്രീന്‍ പീസ്

1/2 കപ്പ് ചോളം

ഉപ്പ് പാകത്തിന്

ഒറിഗാനോ രുചിക്ക് വേണ്ടി

കുരുമുളക് പൊടി

അല്‍പം മല്ലിയില

ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ് എങ്ങനെ ഉണ്ടാക്കാം:

1. ആദ്യം തന്നെ ചിക്കന്‍ ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതില്‍ നിന്ന് കഷ്ണങ്ങള്‍ മാറ്റി വെച്ച് ചാറ് വെറൊരു പാത്രത്തിലേക്ക് മാറ്റുക.

2. ഒരു പ്രത്യേക പാനില്‍ നമ്മള്‍ മാറ്റി വെച്ച ചാറു തിളപ്പിക്കുക, പച്ചക്കറികള്‍, കുറച്ച് ഉപ്പ്, കുരുമുളക് പൊടി, ഒറിഗാനോ എന്നിവ ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കേണ്ടതാണ്.

3. പച്ചക്കറികള്‍ നല്ലതുപോലെ വേവുന്നത് വരെ തിളപ്പിക്കണം.

4. ശേഷം വേവിച്ച് വെച്ച ചിക്കന്‍ ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ആവുന്നത് വരെ വേവിക്കുക.

5. അതിന് ശേഷം മല്ലിയില കൊണ്ട് അലങ്കരിക്കുക. ചൂടോടെ വിളമ്പുക.

ശൈത്യകാല പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചുമ, ജലദോഷം, പനി എന്നിവക്ക് പ്രത്യേകം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.  ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ എന്തുകൊണ്ടും മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. എപ്പോഴും വേണമെങ്കില്‍ ചിക്കന്‍ വെജിറ്റബിള്‍ സൂപ്പ് ശീലമാക്കാവുന്നതാണ്.

ജലാംശം നിലനിര്‍ത്തുന്ന കാര്യത്തില്‍ ദിനവും സൂപ്പ് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത്. കാരണം ചൂടുകാലത്തേക്കാള്‍ നാം വെള്ളം കുടിക്കേണ്ടത് ശൈത്യകാലത്താണ്. കാരണം പലരും തണുപ്പാണ് ദാഹിക്കുന്നില്ല എന്ന് പറഞ്ഞ് വെള്ളം കുടിക്കാതിരിക്കുന്നു. അത് നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് നമുക്ക് സൂപ്പ് ശീലമാക്കാം.
 

Tags