നാടൻ രുചിയിൽ എരിവും പുളിയുമുള്ള ഇഞ്ചിപ്പുളി
Sep 2, 2026, 12:45 IST
ചേരുവകൾ
* ഇഞ്ചി – 1 കപ്പ് (ചെറുതായി അരിഞ്ഞത്)
* പച്ചമുളക് – 4 എണ്ണം
* പുളി – ചെറിയ നാരങ്ങ വലുപ്പം
* ശർക്കര – 2 ടേബിൾ സ്പൂൺ
* മുളകുപൊടി – 1 ടീസ്പൂൺ
* മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
* കടുക് – 1 ടീസ്പൂൺ
* വറ്റൽമുളക് – 2 എണ്ണം
* കറിവേപ്പില – 2 തണ്ട്
* എണ്ണ – 3 ടേബിൾ സ്പൂൺ
* ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. പുളി വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് മാറ്റിവയ്ക്കുക.
2. ചൂടായ എണ്ണയിൽ ഇഞ്ചി നന്നായി വഴറ്റുക.
3. പച്ചമുളക് ചേർത്ത് വഴറ്റുക.
4. പുളിവെള്ളം, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക.
5. ശർക്കര ചേർത്ത് കുറുകി വരുന്നത് വരെ വേവിക്കുക.
6. മറ്റൊരു പാനിൽ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക.
7. ഇഞ്ചിപ്പുളി തയ്യാർ.
.jpg)

