ഓർമ ശക്തി കൂട്ടാണോ? ദോശ ഇങ്ങനെ കഴിക്കാം
Dec 1, 2025, 12:35 IST
ഓർമ ശക്തി കൂട്ടാണോ? ദോശ ഇങ്ങനെ കഴിക്കാം
ധാരാളം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ കപ്പലണ്ടി ചേർത്തൊരു ദോശ തയാറാക്കിയാലോ. ഒർമ്മക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കടലയിലുണ്ട്. കപ്പലണ്ടി ചേർത്ത് തയാറാക്കുന്ന ദോശക്കൂട്ട് വായിക്കാം.
ചേരുവകൾ
ഇഡ്ഡലി അരി – 2 കപ്പ്
കപ്പലണ്ടി – 1 കപ്പ്
ഉലുവ – 1 ടീസ്‌പൂൺ
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിയും കപ്പലണ്ടിയും ഉലുവയും എടുത്തു വെള്ളം ചേർത്തു നന്നായി കഴുക്കിയെടുക്കുക. കഴുക്കിയെടുത്തതിന് ശേഷം വെള്ളം ചേർത്ത് 6 മണിക്കൂർ കുതിർത്തെടുക്കുക. കുതിർത്തെടുത്തതിന് ശേഷം നന്നായി അരച്ചെടുക്കുക. അരച്ചെടുത്തതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് മാവ് അരമണിക്കൂർ വെക്കുക. ഇനി ആവശ്യമെങ്കിൽ വെള്ളം ചേർത്ത് ദോശമാവ് പാകത്തിലാക്കി ദോശ ഉണ്ടാക്കിയെടുക്കാം.
.jpg)


