മധുരം ഇഷ്ടപ്പെടുന്നവർക്കായി ഒരു അടിപൊളി മലബാർ സ്പെഷ്യൽ

ഇലാഞ്ചി

ചേരുവകൾ
മാവ് തയ്യാറാക്കാൻ:
മൈദ – 1 1/4 കപ്പ്
മുട്ട – 1 എണ്ണം
മഞ്ഞ ഫുഡ് കളർ – 2 നുള്ള്
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
ഫില്ലിംഗ് (ഉള്ളിൽ വെക്കാൻ) തയ്യാറാക്കാൻ:
ഏത്തപ്പഴം – 1 എണ്ണം (ചെറുതായി നുറുക്കിയത്)
തേങ്ങ തിരുമ്മിയത് – 1/2 മുറി
പഞ്ചസാര – 3 ടേബിൾ സ്പൂൺ
ഏലയ്ക്ക – 3 എണ്ണം (ചതച്ചത്)
വെള്ളം – 1/4 ഗ്ലാസ്
മറ്റ് ചേരുവകൾ:
നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഫില്ലിംഗ് തയ്യാറാക്കുന്ന വിധം:
സ്റ്റെപ്പ് 1: ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് 1/4 ഗ്ലാസ് വെള്ളമൊഴിച്ച് തിളപ്പിക്കുക.
സ്റ്റെപ്പ് 2: വെള്ളം തിളയ്ക്കുമ്പോൾ ചെറുതായി നുറുക്കിയ ഏത്തപ്പഴം ചേർത്ത് വെള്ളം വറ്റിച്ചെടുക്കുക (ഏത്തപ്പഴം വെന്ത് കുഴഞ്ഞുപോകാതെ ശ്രദ്ധിക്കുക).
സ്റ്റെപ്പ് 3: വെള്ളം വറ്റി വരുമ്പോൾ പഞ്ചസാര, ഏലയ്ക്ക ചതച്ചത്, തിരുമ്മിയ തേങ്ങ എന്നിവ ചേർത്ത് 3 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിച്ച് തീ അണയ്ക്കുക.
മാവ് തയ്യാറാക്കുന്ന വിധം:
സ്റ്റെപ്പ് 4: മൈദ, മുട്ട, ഫുഡ് കളർ, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ മിക്സിയിൽ ചേർത്ത് നന്നായി അയഞ്ഞ പരുവത്തിൽ അടച്ചെടുക്കുക.
ഇലാഞ്ചി ചുട്ടെടുക്കുന്ന വിധം:
സ്റ്റെപ്പ് 5: ദോശക്കല്ല് ചൂടാകുമ്പോൾ അല്പം നെയ്യ് പുരട്ടിയ ശേഷം തയ്യാറാക്കിവെച്ച മാവൊഴിച്ച് കനം കുറച്ച് വട്ടത്തിൽ പരത്തുക.
സ്റ്റെപ്പ് 6: അടിഭാഗം വേവുമ്പോൾ പെട്ടെന്ന് തിരിച്ചിട്ട് വേവിച്ചെടുക്കുക.
സ്റ്റെപ്പ് 7: ചുട്ടുവെച്ച ദോശയുടെ നടുവിൽ 2 ടേബിൾ സ്പൂൺ ഫില്ലിംഗ് വെച്ച്, ഇരുവശത്തു നിന്നും അകത്തേക്ക് ചെറുതായി മടക്കി റോൾ ചെയ്ത് (തെറുത്ത്) എടുക്കുക. (സെറാമിക് പാനിൽ നെയ്യ് പുരട്ടാതെയാണ് പരത്തുന്നതെങ്കിൽ, റോൾ ചെയ്ത ഇലാഞ്ചിയുടെ മുകളിൽ അല്പം നെയ്യ് പുരട്ടിക്കൊടുക്കാം).
സ്വാദിഷ്ടമായ ഇലാഞ്ചി തയ്യാർ!

Tags