ഇങ്ങനെ ഉണ്ടാക്കിയാൽ ആരും സാലഡ് ഫാൻ ആയിപ്പോകും
Jul 8, 2026, 10:10 IST
ചേരുവകൾ
അവക്കാഡോ-1 കപ്പ്
ലെമൺ ജ്യൂസ് -1/2 സ്പൂൺ
തേൻ-1 സ്പൂൺ
ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അവക്കാഡോയുടെ തോലും കുരുവും കളഞ്ഞതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നാരങ്ങാനീരും തേനും ഉപ്പും ചേർക്കുക. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു സാലഡ് ആണിത്. ഏത് സമയത്ത് വേണമെങ്കിലും ഇത് കഴിക്കാവുന്നതാണ്. ഈ സാലഡ് ശരീരത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ പെട്ടെന്ന് വയറു നിറയാനും ഇത് സഹായിക്കുന്നു. ഈയൊരു സാലഡ് കുട്ടികൾക്കും മുതിർന്നവർക്ക് ഒക്കെ ഇഷ്ടമാവുകയും ചെയ്യും.അവക്കാഡോ സാലഡ് റെഡി.
.jpg)

