ഈ ഒരു കറി ഉണ്ടെങ്കിൽ ചട്ടിയിലെ ചോറ് മൊത്തം തീരും

A one-and-a-half-year-old boy died in Thrissur after a cement block fell on him.

ചേരുവകൾ
മീൻതല (ചെമ്മീൻ, അയല, കാളാഞ്ചി, അല്ലെങ്കിൽ ഇഷ്ടമുള്ള മീൻ) – 2–3 എണ്ണം
ചെറിയ ഉള്ളി – 10–12 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 6 അല്ലി (ചതച്ചത്)
പച്ചമുളക് – 2 എണ്ണം (നീളത്തിൽ കീറിയത്)
കുടംപുളി – 2–3 കഷണം
മുളകുപൊടി – 2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഉലുവപ്പൊടി – ¼ ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീൻതല നന്നായി കഴുകി അല്പം മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി 10 മിനിറ്റ് വയ്ക്കുക.
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ അല്പം വെള്ളം ചേർത്ത് കലക്കി ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
കുടംപുളിയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക.
തിളച്ച ശേഷം മീൻതല ചേർത്ത് 10–15 മിനിറ്റ് ചെറുതീയിൽ വേവിക്കുക.
അവസാനം ഉലുവപ്പൊടി, കറിവേപ്പില, 1 ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് തീ ഓഫ് ചെയ്യുക.
മൺചട്ടിയിൽ 20–30 മിനിറ്റ് അടച്ചുവെച്ചാൽ കറിക്ക് കൂടുതൽ രുചി ലഭിക്കും.ഷാപ്പിലെ മീൻതലക്കറി  റെഡി.
 

Tags