ഇഡ്ഡലി ഉപ്പുമാവ് പരീക്ഷിക്കാം
ആവശ്യ സാധനങ്ങൾ:
ഇഡ്ഡലി – 10-12
പച്ചമുളക് – 5-6
ഇഞ്ചി പൊടിയായി അരിഞ്ഞത് -1 ടീസ്പൂൺ
കായപ്പൊടി – 1 ടീസ്പൂൺ
തേങ്ങാ – ഒന്നര കപ്പ്
കടുക് – 1 ടീസ്പൂൺ
ഉഴുന്ന് – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ 3-4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഉഴുന്നും നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്നത് ഇഞ്ചിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കായപ്പൊടി ചേർക്കുക.
tRootC1469263">ഇനി വഴറ്റി വെച്ചിരിക്കുന്ന കൂട്ടിലേക്ക് പൊടിച്ച ഇഡ്ഡലി ചേർത്ത് ചെറുതീയിൽ ഇളക്കി അഞ്ചുമിനിറ്റുകളോളം അടച്ചു വെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. ശേഷം വാങ്ങി വെയ്ക്കാം. ഇനി തേങ്ങ ചേർത്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പുക.
.jpg)


