ഇഡ്ഡലിയെ കൂടുതൽ ആകർഷകവും പോഷകസമൃദ്ധവുമാക്കാം
സാധാരണ ഇഡ്ഡലിയിൽ നിന്ന് വ്യത്യസ്തമായി പച്ചക്കറികൾ, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന വെറൈറ്റി ഇഡ്ഡലികൾ ഭക്ഷണപ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. പ്രഭാതഭക്ഷണത്തിന് പുതുമ ആഗ്രഹിക്കുന്നവർക്കായി കാരറ്റ് ഇഡ്ഡലി, ബീറ്റ്‌റൂട്ട് ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി എന്നിങ്ങനെ ആരോഗ്യവും രുചിയും ഒരുപോലെ ഒത്തിണങ്ങിയ വിഭവങ്ങൾ ഇന്ന് ലഭ്യമാണ്. കൂടാതെ, പ്രമേഹരോഗികൾക്കും ഡയറ്റ് ചെയ്യുന്നവർക്കും അനുയോജ്യമായ റാഗി ഇഡ്ഡലി, ഓട്‌സ് ഇഡ്ഡലി എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. വെറും വിശപ്പടക്കുക എന്നതിലുപരി, ഓരോ നേരത്തെ ഭക്ഷണവും ആസ്വാദ്യകരമാക്കാൻ ഇത്തരം പരീക്ഷണങ്ങൾ സഹായിക്കും.
tRootC1469263">പൊടി ഫ്രൈഡ് ഇഡ്ഡലി
സൗത്തിന്ത്യൻ സ്പെഷ്യൽ ബ്രേക്ക്ഫാസ്റ്റുകളിൽ ഒന്നാണ് പൊടി ഇഡ്ഡലിയും ദോശയും. മണത്തിലും രുചിയിലും ഇതിനെ വെല്ലാൻ മറ്റൊന്നില്ല. ചൂടായ എള്ളെണ്ണയിലേയ്ക്ക് കടുകും, കറിവേപ്പിലുയും, വറ്റൽമുളകും ചേർത്തു വറുക്കാം. ഇതിലേയ്ക്ക് ഇഡ്ഡലി ചെറിയ കഷ്ണങ്ങളായി മുറിച്ചതും ചമ്മന്തി പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.
ഹണി ചില്ലി ഫ്രൈഡ് ഇഡ്ഡലി
സൗത്തിന്ത്യനും ചൈനീസും ഇടകലർന്ന റെസിപ്പിയാണിത്. ഒരു പാൻ ചൂടാക്കി ഒലിവ് എണ്ണ ഒഴിച്ച് വറ്റൽമുളക് ചതച്ചതും, സോയ സോസും, തേനും, ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം. എണ്ണയിൽ വറുത്തെടുത്ത ഇഡ്ഡലി അതിലേയ്ക്കു ചേർത്തിളക്കാം. ഹണി ചില്ലി ഫ്രൈഡ് ഇഡ്ഡലി റെഡി.
മസാല ഫ്രൈഡ് ഇഡ്ഡലി
ഒരു പാനിലേയ്ക്ക് എണ്ണ ഒഴിച്ചു ചൂടാക്കാം. കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ വറുക്കാം. സവാള, തക്കാളി എന്നിവ വഴറ്റി മല്ലിപ്പൊടി, ഗരംമസാല, മുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം. ഇതിലേയ്ക്ക് ചെറിയ കഷ്ണങ്ങളായി മുറിച്ച ഇഡ്ഡലി ചേർത്തിളക്കിയെടുക്കാം. തേങ്ങ ചമ്മന്തി, സാമ്പാർ എന്നിവയ്ക്കൊപ്പം ഇത് കഴിക്കാം.
ചീസ് ഫ്രൈഡ് ഇഡ്ഡലി
ചൂടായ പാനിലേയ്ക്ക് വെണ്ണ അലിയിക്കാം. വെളുത്തുള്ളി ചേർത്ത് വറുക്കാം. ഇതിലേയ്ക്ക് ഒറിഗാനോ, വറ്റൽമുളക് ചതച്ചത് ആവശ്യത്തിന് ഉപ്പ്, ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർക്കാം. ചുവന്നുള്ളിയും നിറം മാറി വരുമ്പോൾ ഇഡ്ഡലി കഷ്ണങ്ങൾ ചേർത്തിളക്കാം. അടുപ്പണച്ച ഉടൻ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്ത് മുകളിലായി ചേർക്കാം.
ഗാർലിക് ബട്ടർ ഇഡ്ഡലി
ഒരു പാനിലേയ്ക്ക് വെണ്ണ ചേർത്ത് അലിയിക്കാം. ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്തു വഴറ്റാം. അൽപം ഒറിഗാനോ, വറ്റൽമുളക് ചതച്ചത്, ചെറുതായി അരിഞ്ഞ ഇഡ്ഡലി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം. ചൂടോടെ ഇത് വിളമ്പി കഴിച്ചു നോക്കൂ.
.jpg)


