ബാക്കി വരുന്ന ഇഡ്ഡലി കൊണ്ട് ഇങ്ങനെ ചെയ്തുനോക്കൂ...

upma
upma

ഇഡ്ഡലി കൊണ്ട് കിടിലനൊരു വിഭവവും ഉണ്ടാക്കാം. ഇഡ്ഡലി ഉപ്പുമാവ്. മലയാളികൾക്കിടയിൽ ഇതിന് അത്ര വലിയ പ്രചാരം ഇപ്പോഴുമില്ല. എന്നാൽ തമിഴർ മിക്കപ്പോഴും ചെയ്യുന്ന വിഭവമാണിത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്.

ബാക്കിയായ ഇഡ്ഡലി ചെറുതായി പൊടിച്ചുവയ്ക്കണം. ഓർക്കുക തണുത്ത ഇഡ്ഡലിയാണ് ഇതിന് എടുക്കേണ്ടത്. ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും ഇട്ട് വറുത്ത ഉടനെ ഇതിലേക്ക് അൽപം ക്യാരറ്റ് ചെറുതായി അരിഞ്ഞത്, ഗ്രീൻ പീസ്, തക്കാളി ചെറുതായി അരിഞ്ഞത്, കൂട്ടത്തിൽ ഉപ്പ് എന്നിവ ചേർക്കുക. ഇതൊന്ന് പാകമാകുമ്പോൾ വെള്ളമൊഴിച്ചുകൊടുക്കാം. വെള്ളം ഇഡ്ഡലിക്ക് അനുസരിച്ച് പാകത്തിനേ എടുക്കാവൂ. ഇത് തിളയ്ക്കുമ്പോൾ ഇഡ്ഡലി പൊടിച്ചുവച്ചത് ചേർക്കുക. വെള്ളം പറ്റി ഉപ്പുമാവ് സെറ്റാകുമ്പോൾ തീ കെടുത്തി വാങ്ങാം. നല്ല തേങ്ങാ ചട്ണി തന്നെയാണ് ഇതിനും യോജിച്ച കോംബോ.

Tags