ആവിയിൽ വേവിച്ചെടുത്ത രുചികരമായ ഇടിയപ്പം
Sep 3, 2026, 13:20 IST
ഇടിയപ്പം പൊടി – 1 കപ്പ്
വെള്ളം – 1½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാനിലേക്ക് ഇടിയപ്പപ്പൊടി, വെള്ളം, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചശേഷം തീ കത്തിച്ച് മീഡിയം ഫ്രെയിമില്‍ വച്ച് കൈവിടാതെ ഇളക്കിപൊടി വേവിച്ചെടുക്കുക. (വെന്ത പാകം മനസിലാക്കാനായി മാവ് തവികൊണ്ട് പൊക്കി നോക്കുമ്പോള്‍ ഒറ്റ കട്ടയായി വരുന്നുണ്ടെങ്കില്‍ പൊടി പാകത്തിന് വെന്തു കഴിഞ്ഞു)
ഇടിയപ്പത്തിന്റെ അച്ചില്‍ മാവ് നിറച്ച് , പിഴിഞ്ഞ് ആവിയില്‍ 10 മിനിറ്റോളം വേവിച്ചെടുക്കുക
.jpg)

