കണ്ണൂരിന്റെ സ്പെഷ്യൽ കണ്ണപ്പം നിങ്ങൾ കയിച്ചിനാ !
ചേരുവകൾ
ജീരകശാല അരി -ഒരു കപ്പ്
പച്ചരി -കാൽ കപ്പ്
മുട്ട -ഒരെണ്ണം
തേങ്ങ ചിരകിയത് -കാൽ കപ്പ്
ഫില്ലിങ്ങിനായി
ഉള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉപ്പ്,
മഞ്ഞൾപൊടി, ഗരംമസാല, പിഞ്ച് മുളകുപൊടി,
മല്ലിയില, വേവിച്ച ചിക്കൻ
തയാറാക്കുന്ന വിധം
ആദ്യം ജീരകശാല അരിയും പച്ചരിയും മൂന്ന് മണിക്കൂർ കുതിരാൻ വെക്കുക. ശേഷം കഴുകി വൃത്തിയാക്കി അരക്കാൻ ജാറിലേക്ക് ചേർക്കാം. കൂടെ ഒരു മുട്ട, കാൽ കപ്പ് തേങ്ങ ചിരകിയത്, ആവിശ്യത്തിന് ഉപ്പ് എന്നിവ കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്കുള്ള മസാല തയാറാക്കാൻവേണ്ടി ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, മഞ്ഞൾപൊടി, ഗരംമസാല, പിഞ്ച് മുളകുപൊടി ഇവയെല്ലാം ചേർത്ത് വഴറ്റണം.
മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ച ചിക്കൻ ഇതിനൊപ്പം ചീകി ചേർക്കാം. ഇഡലി ചുടുമ്പോൾ എല്ലാ കുഴിയിലും കുറച്ച് നെയ്യ് പുരട്ടണം. ഒട്ടിപ്പിടിക്കാതിരിക്കാൻ ഇത് ഉപകരിക്കും. മാവ് ഒഴിച്ചശേഷം അതിലേക്ക് ഒരു സ്പൂൺ മസാല ചേർക്കണം. എന്നിട്ട് അടച്ചു വെച്ച് 8 -9 മിനിറ്റ് വേവിച്ചെടുക്കാം. ചൂടാറിയ ശേഷം ഇഡലി പാത്രത്തിൽ നിന്ന് ഇളക്കിയെടുക്കാം.