ചായക്കൊപ്പം പറ്റിയ എളുപ്പ ഇഡ്ഡലി ഉപ്പുമാവ്
Mar 2, 2026, 14:00 IST
ചേരുവകൾ
ഇഡ്ഡലി 8 എണ്ണം
എണ്ണ 3 ടീസ്പൂൺ
കടുക് 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ
ചെറിയ ഉള്ളി 5 എണ്ണം
പച്ചമുളക് 3 എണ്ണം
കറിവേപ്പില ആവശ്യത്തിന്
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില ആവശ്യമെങ്കിൽ മാത്രം
തയ്യാറാക്കുന്ന വിധം
ആദ്യം ഇഡ്ഡലി കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പും കായപ്പൊടിയും ചേർക്കുക. അല്പം വറുത്തശേഷം ഉള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞളും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. പൊടിച്ച് വച്ചിരിക്കുന്ന ഇഡ്ഡലി ഇതിലേക്ക് ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം മല്ലിയില ചേർക്കുക. ഇഡ്ഡലി ഉപ്പുമാവ് തയ്യാറായി.
tRootC1469263">.jpg)


