ഇത് ഐസ് ആപ്പിള്‍ മില്‍ക്ക് സർബത്ത്
ആവശ്യമായ ചേരുവകള്‍
നൊങ്ക് - പത്തോ പന്ത്രണ്ടോ ചുള
പാല്‍ - അര ലിറ്റർ
പഞ്ചസാര - 2 ടേബിള്‍ സ്‌പൂണ്‍
ചെറുപഴം - 2 എണ്ണം
മില്‍ക്ക് മേഡ് - രണ്ട് ടീസ്‌പൂണ്‍
ഏലക്കാ പൊടി - കാല്‍ ടീസ്‌പൂണ്‍
ചിയ സീഡ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
നൊങ്ക് തൊലി കളഞ്ഞ് വൃത്തിയാക്കി മാറ്റിവയ്‌ക്കുക. ഇതില്‍ നിന്ന് രണ്ടോ മൂന്നോ ചുളയെടുത്ത് ചെറുതായി അരിഞ്ഞ് വയ്‌ക്കാം. ബാക്കിയുള്ളവ കഷണങ്ങളാക്കി മിക്‌സിയുടെ ജാറിലിട്ട് നന്നായി കുഴമ്പ് രൂപത്തില്‍ അടിച്ചെടുക്കാം. നൊങ്ക് വാങ്ങുമ്പോള്‍ അവ അധികം മൂത്തുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
തിളപ്പിച്ച് തണുപ്പിച്ച അര ലിറ്റർ പാല്‍ എടുത്ത് അതിലേക്ക് നൊങ്ക് പേസ്റ്റ് ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. അരിഞ്ഞുവച്ച നൊങ്ക് കഷണങ്ങള്‍ കൂടി ചേർത്ത് വീണ്ടും മിക്‌സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക. ചെറുപഴം അരിഞ്ഞ് ചേർക്കുക. ചെറുപഴത്തിന് പകരം റോബസ്റ്റ പഴവും ഉപയോഗിക്കാവുന്നതാണ്. നന്നായി ഇളക്കിയ ശേഷം കുതിർത്ത ചിയ സീഡ്, മില്‍ക് മേഡ്, ഏലക്കാ പൊടി എന്നിവയും ചേർത്ത് മിക്‌സ് ചെയ്യാം. അല്‍പം ഐസ് ക്യൂബ് കൂടി ചേർത്താല്‍ സെർവ് ചെയ്യാം.
.jpg)

