തേൻ കേടായിപ്പോകാതിരിക്കാൻ എങ്ങനെയെല്ലാം സൂക്ഷിക്കണം?

google news
honey

തേൻ, നമുക്കറിയാം ഒരുപാട് ഔഷധഗുണങ്ങളുള്ളൊരു വിഭവമാണ്. പരമ്പരാഗതമായിത്തന്നെ പല സാഹചര്യങ്ങളിലും തേനിനെ ഒരൗഷധമായി  കണക്കാക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്തുവരുന്നതാണ്. 

വയറിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍, പൊള്ളല്‍, കഫക്കെട്ട്, വിഷാദം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിങ്ങനെ പല ശാരീരിക- മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തേൻ ഫലവത്തായ മരുന്നായി ഉപയോഗപ്പെടുത്താവുന്നതാണ്. 

എന്തായാലും ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ മിക്ക വീടുകളിലും തേൻ സൂക്ഷിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ വൃത്തിയിലല്ല, തേൻ സൂക്ഷിക്കുന്നതെങ്കില്‍ അത് കേടായിപ്പോകാം. കേടായതറിയാതെ വീണ്ടും തേനുപയോഗിച്ചാല്‍ അത് ഗുണത്തിന് പകരം ദോഷവും ആകാം. ഇങ്ങനെ കേടായിപ്പോകാതിരിക്കാൻ തേൻ എങ്ങനെയെല്ലാം സൂക്ഷിക്കണം? ഇതിന് സഹായകമാകുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

തേൻ സൂക്ഷിച്ചുവയ്ക്കുന്ന പാത്രം വളരെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ജാറിന് പകരം ചില്ലിന്‍റെ ജാര്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. തേനിന്‍റെ നിറവും രുചയും ഗുണവുമെല്ലാം നഷ്ടപ്പെടാതിരിക്കാൻ ഗ്ലാസ് ജാര്‍ ആണ് നല്ലത്. 

രണ്ട്...

തേൻ സൂക്ഷിച്ചുവയ്ക്കുമ്പോള്‍ അത് സൂര്യപ്രകാശമേല്‍ക്കാതെ വേണം വയ്ക്കാൻ. അല്ലാത്തപക്ഷം തേൻ ചീത്തയായിപ്പോകാൻ ഇത് കാരണാകാം. 

മൂന്ന്...

തേൻ ചിലര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാൽ തേൻ ഇങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതുണ്ടോ? ഫ്രിഡ്ജില്‍ വയ്ക്കാത്ത തേൻ ഏറെ നാൾ കഴിയുമ്പോള്‍ കേടാകുമോ? ഇല്ല എന്നതാണ് ഉത്തരം. തേൻ ഫ്രിഡ്ജില്‍ വയ്ക്കേണ്ട ആവശ്യമേ ഇല്ല. എന്നാല്‍ അധികം ചൂട് കിട്ടുന്നിടത്തും വയ്ക്കരുത്. 

നാല്...

തേൻ സൂക്ഷിച്ചുവയ്ക്കുന്ന ജാറോ കുപ്പിയോ നല്ലതുപോലെ അടച്ചുവയ്ക്കാനും ശ്രമിക്കണം. അല്ലാത്തപക്ഷവും തേൻ കോടായിപ്പോകാം. 

അഞ്ച്...

തേൻ എടുക്കുമ്പോള്‍ വൃത്തിയുള്ളതും നനവില്ലാത്തതുമായ സ്പൂൺ മാത്രമേ ഉപയോഗിക്കാവൂ. ഇക്കാര്യവും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം തേൻ പെട്ടെന്ന് പൂപ്പല്‍ കയറി ചീത്തയായിപ്പോകാം.

Tags