ഹോട്ട് ബാഗ് ആശ്വാസം നൽകും, പക്ഷേ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
"ഓരോ സ്ത്രീയെ സംബന്ധിച്ചും ആർത്തവ ദിവസങ്ങൾ ശാരീരികമായി വലിയ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. വേദന സഹിക്ക വയ്യാതെ വരുമ്പോൾ നമ്മൾ ആദ്യം ആശ്രയിക്കുന്നത് ഒരു ഹോട്ട് വാട്ടർ ബാഗ് ആയിരിക്കും. എന്നാൽ വേദനയിൽ നിന്ന് പെട്ടെന്ന് ആശ്വാസം തരുമെന്ന് കരുതി ഹോട്ട് ബാഗ് ഉപയോഗിക്കുമ്പോൾ നിങ്ങൾ വരുത്തുന്ന ചെറിയ അശ്രദ്ധകൾ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഈ സൂത്രവിദ്യകൾ അറിഞ്ഞുവച്ചാൽ സുരക്ഷിതമായി വേദനയെ പ്രതിരോധിക്കാം."
ഹോട്ട് ബാഗിൽ നിറയ്ക്കുന്ന വെള്ളത്തിന്റെ ചൂടിൽ നിയന്ത്രണം വേണം. കാരണം നിയന്ത്രണമില്ലാത്ത ചൂടുവെള്ളം ഉപയേഗിക്കുമ്പോൾ പെള്ളലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ചെറു ചൂടുള്ള വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ ശരീരത്തിൽ നേരിട്ട് വയ്ക്കാതെ ഒരു തുണിയിൽ പൊതിഞ്ഞ് വയ്ക്കുന്നതാണ് നല്ലത്. ഒരു ഭാഗത്ത് ചൂട് വയ്ക്കാതെ മാറ്റിമാറ്റി വയ്ക്കുക. 15 മുതൽ 20 മിനിറ്റുകൾ മാത്രമേ ഹോട്ട് ബാഗുകൾ ഉപയോഗിക്കാവൂ.
.jpg)


