കുറഞ്ഞ ചേരുവകളിൽ നാവിൽ കപ്പലോടിക്കുന്ന ഹണി ഗാർലിക് ചിക്കൻ

HoneyGarlicChicken


ആവശ്യമായ സാധനങ്ങൾ
ചിക്കൻ മാരിനേറ്റ് ചെയ്യാൻ
എല്ലില്ലാത്ത ചിക്കൻ – 500 ഗ്രാം (ചെറിയ കഷണങ്ങൾ)
കോൺഫ്ലോർ – 3 ടേബിൾസ്പൂൺ
മൈദ – 2 ടേബിൾസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1 എണ്ണം (ഐച്ഛികം)
എണ്ണ – വറുക്കാൻ
ഹണി ഗാർലിക് സോസിന്
വെണ്ണ അല്ലെങ്കിൽ എണ്ണ – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി – 8–10 അല്ലി (ചെറുതായി അരിഞ്ഞത്)
തേൻ – 3 ടേബിൾസ്പൂൺ
സോയ സോസ് – 2 ടേബിൾസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾസ്പൂൺ
ചില്ലി ഫ്ലേക്‌സ് – 1 ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
കോൺഫ്ലോർ – 1 ടീസ്പൂൺ (2 ടേബിൾസ്പൂൺ വെള്ളത്തിൽ കലക്കിയത്)
എള്ള് – 1 ടീസ്പൂൺ
സ്പ്രിംഗ് ഒണിയൻ – 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
ചിക്കനിൽ കോൺഫ്ലോർ, മൈദ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി, ഉപ്പ്, മുട്ട എന്നിവ ചേർത്ത് 20–30 മിനിറ്റ് മാരിനേറ്റ് ചെയ്യുക.
ചൂടായ എണ്ണയിൽ ചിക്കൻ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക.
ഒരു പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി ഇളം ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക.
തേൻ, സോയ സോസ്, ടൊമാറ്റോ കെച്ചപ്പ്, ചില്ലി ഫ്ലേക്‌സ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
കോൺഫ്ലോർ കലവ് ചേർത്ത് സോസ് ചെറുതായി കട്ടിയാകുന്നതുവരെ വേവിക്കുക.
വറുത്ത ചിക്കൻ സോസിലേക്ക് ചേർത്ത് എല്ലാ കഷണങ്ങളിലും സോസ് നന്നായി പൊതിയുന്ന വിധത്തിൽ ഇളക്കുക.
എള്ളും സ്പ്രിംഗ് ഒണിയനും വിതറി ചൂടോടെ വിളമ്പുക.

Tags