ചെറുപ്പവും ആരോഗ്യവും നിലനിർത്താൻ ഇത് കഴിക്കൂ...

nellikka

 ചേരുവകൾ

    നെല്ലിക്ക- 1/2 കിലോ
    പനങ്കൽക്കണ്ടം- 400 ഗ്രാം
    വെള്ളം- 1/2 കപ്പ് വെള്ളം

തയ്യാറാക്കുന്ന വിധം

    അര കിലോ നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളം തുടച്ചെടുത്ത് ആവിയിൽ വേവിച്ചെടുക്കുക.
    വേവിച്ച നെല്ലിക്കയിൽ ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുക്കുക.
    ഒരു പാത്രം അടുപ്പിൽ വെച്ച് 400 ഗ്രാം പനങ്കൽക്കണ്ടം, ഒപ്പം അര കപ്പ് വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക.
    തിളച്ചു വരുമ്പോൾ വെവിച്ച നെല്ലിക്ക ചേർക്കുക.
    പത്ത് മിനിറ്റ് അടച്ചു വെച്ച് വേവിച്ചതിനു ശേഷം ഇടയ്ക്ക് ഇളക്കി കൊടുക്കുക.
    ഇരുപത് മിനിറ്റു വരെ അടച്ചു വെച്ച് വേവിക്കുക.
    കുറുകി വരുമ്പോൾ അടുപ്പണയ്ക്കുക. ഒരു ദിവസം അങ്ങനെ തന്നെ പാത്രത്തിൽ സൂക്ഷിക്കുക. പിറ്റേ ദിവസം കഴിച്ചു നോക്കുക.
    ശേഷം വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റി മാസങ്ങളോളം സൂക്ഷിക്കുക.
 

Tags