തേൻ നെല്ലിക്ക വീട്ടിൽ തന്നെ തയ്യാറാക്കാം


വേണ്ട ചേരുവകൾ
നെല്ലിക്ക 400 ഗ്രാം
പനകൽക്കണ്ടം 400 ഗ്രാം
വെള്ളം അര കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളം ഒട്ടുമില്ലാതെ ഒന്ന് തുടച്ചു മാറ്റി വയ്ക്കുക. ഇനി ഒരു ഇഡലി കുട്ടവത്തിൽ വെള്ളം ചൂടാക്കി ഇഡ്ലി തട്ടിൽ നെല്ലിക്ക വച്ച് കൊടുത്തു ഒരു ആറു മിനിറ്റു വേവിച്ചെടുക്കുക. ഇനി ഇതൊന്നു തണുത്തതിന് ശേഷം വെള്ളമയം ഒന്നു തുടച്ചു ഒരു ഫോർക് വച്ച് നെല്ലിക്ക ഒന്നു കുത്തി കൊടുക്കുക. ഇനി ഒരു പാൻ സ്റ്റൗവിൽ വച്ച് പനകൽക്കണ്ടം അതിന്റെ കൂടെ കുറച്ചു വെള്ളവും ഒഴിച്ചു ഒന്നു ഒരുക്കി എടുക്കുക. ഇനി അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന നെല്ലിക്ക ഇട്ടു കൊടുത്തു ചെറിയ തീയിൽ ഒരു 20 മിനിട്ട് വേവിച്ചു എടുക്കുക. ഇടയ്ക്കു ഒന്നു ഇളക്കി കൊടുക്കണം. അപ്പോഴേക്കും പനകൽക്കണ്ടതിന്റെ മധുരം ഒക്കെ നെല്ലിക്കയിൽ പിടിച്ചു നെല്ലിക്ക ഒരു കറുത്ത കളർ ആയി വരും. ഈ സമയം സ്റ്റോവ് ഓഫ് ആക്കി തണുത്തതിന് ശേഷം ഗ്ലാസ് ബോട്ടിലിൽ ഈ തേൻ നെല്ലിക്ക സൂക്ഷിക്കാം.
tRootC1469263">