ചൈനീസ് വിഭവങ്ങൾ ഇഷ്ടമാണോ? എങ്കിൽ ഈ വിവഭം മിസ്സ് ചെയ്യരുത്!
Jan 6, 2026, 19:25 IST
ചേരുവകൾ:
ചിക്കൻ: എല്ലു കളഞ്ഞത് ഒരു കപ്പ്
മൈദ: അരക്കപ്പ്
കോൺഫ്‌ളോർ: അരക്കപ്പ്
ബേക്കിങ് പൗഡർ: ഒരു ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
എണ്ണ: ആവശ്യത്ിതന്
സോസിന്: കെച്ചപ്പ്: അരക്കപ്പ്
പഞ്ചസാര: രണ്ടു ടേബിൾസ്പൂൺ
തേൻ: മൂന്ന് ടേബിൾ സ്പൂൺ
വെള്ളം: മൂന്ന് ടേബിൾ സ്പൂൺ
tRootC1469263">ഹണി ചിക്കൻ തയ്യാറാക്കുന്ന വിധം:
സോസിനുള്ള ചേരുവകളെല്ലാം മിക്‌സ് ചെയ്ത് മാറ്റിവെക്കുക. ചിക്കൻ ഒഴിച്ചുള്ള മറ്റ് ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് അല്പാല്പം വെള്ളം ചേർത്ത് അധികം കട്ടിയില്ലാത്ത മാവു തയ്യാറാക്കുക. ചിക്കൻ ഈ മാവിലേക്ക് മുക്കി ഗോൾഡൺ കളറാകുംവരെ വറുത്തെടുക്കുക. സോസ് ഒരു പാനിൽ എടുത്ത് അല്പം കട്ടിയാവും വരെ കുക്ക് ചെയ്യുക. ഇതിലേക്ക് പൊരിച്ച ചിക്കൻ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ചൂടോടെ വിളമ്പാം
.jpg)


